തൊടുപുഴ: അകാലത്തിൽ നിര്യാതനായ വി വൺ ന്യൂസിന്റെ കാമറാമെൻ സന്തോഷ്കുമാറിന് ആയിരങ്ങൾ അന്ത്യഞ്ജലി അർപ്പിച്ചു.ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ഇടുക്കി പ്രസ്‌ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. ഡീൻ കുര്യാക്കോസ് എംപി, പിജെ ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.ജെ.ജേക്കബ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ, ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമൾ, മുനിസിപ്പൽ ചെയർപേഴ്‌സൻ ജെസി ആന്റണി, റോയ് കെ.പൗലോസ്, എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്റ് കെ.കെ കൃഷ്ണപിള്ള , പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ സുരേഷ്, ട്രഷറർ എയ്ഞ്ചൽ അടിമാലിതുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.