ചെറുതോണി: പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് ഭാഷാ പഠനം ലളിതമാക്കുന്നതിനും മികച്ച പഠനപ്രവർത്തനങ്ങൾ പങ്കുവെയ്ക്കുന്നതിനുമായി സമഗ്രശിക്ഷ അറക്കുളം ബി.ആർ.സി യുടെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. കുടയത്തൂർ ഗവ.ഹയർസെക്കണ്ടറി സ്‌ക്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ഷീബാ ചന്ദ്രശേഖരപിള്ള നിർവ്വഹിച്ചു. കുടയത്തൂർ എൽ.ബി.എം സ്‌ക്കൂൾ അദ്ധ്യാപകൻ ടി. പി പ്രേമരാജൻ അദ്ധ്യക്ഷനായി. അറക്കുളം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ മുരുകൻ വി അയത്തിൽ, സ്‌ക്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ലൂസമ്മ സെബാസ്റ്റ്യൻ, ഉപജില്ലാ കോർഡിനേറ്റർ വിനീഷ്യാ എസ് , അജിത ടി, നീതു എം.എം എന്നിവർ സംസാരിച്ചു. മാതൃകാ ക്ലാസുകൾ, ഇംഗ്ലീഷ് ഭാഷാ തുടർ പ്രവർത്തനങ്ങളുടെ ആസൂത്രണം, എസ്.എസ്.കെ നൽകിയിട്ടുള്ള ഇംഗ്ലീഷ് ജേർണൽ വിനിയോഗം, മികച്ച ടീച്ചിംഗ് മാനുവൽ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു.