തൊടുപുഴ: സൈക്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെയും, കേരളാ സൈക്ലിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഖേലോ ഇന്ത്യ സൈക്ലിംഗ് അക്കാദമിയിലേയ്ക്ക് പ്രാഥമിക കായിയക്ഷമതാ പരിശോധന 28ന് രാവിലെ എട്ട് മുതൽ കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 13 വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പങ്കെടുക്കുന്നവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പാസ്‌പോർട്ട് സൈസ് ഫോട്ടോ, രക്ഷകർത്താവിന്റെ സമ്മതപത്രം, സ്‌പോർട്ട്‌സ് കിറ്റ് എന്നിവ സഹിതം റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികൾ ഒക്ടോബർ ആറിന് തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ നടത്തുന്ന ഫൈനൽ സെലക്ഷനിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447173843.