തൊടുപുഴ : മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികദിനത്തിൽ ഒരു വർഷക്കാലം നീണ്ടുനിന്ന ആഘോഷപരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഒക്‌ടോബർ 2ന് പഞ്ചായത്ത് തലത്തിൽ പദയാത്രകൾ സംഘടിപ്പിക്കുമെന്ന് ഡി സി സി അറിയിച്ചു. കെ.പി.സി.സി. ആഹ്വാനപ്രകാരം വർഗീയതയ്ക്കും അക്രമത്തിനും അസഹിഷ്ണുതയ്ക്കുമെതിരെ ഗാന്ധിസ്മൃതി പദയാത്രകളാണ് സംഘടിപ്പിക്കുന്നത്. ഇതിനായിബ്ലോക്ക്‌കോൺഗ്രസ്സ് പ്രസിഡന്റുമാരുടെയോഗം നാളെ രാവിലെ 10ന് ഇടുക്കി ഡി സി സി ആസ്ഥാനമായ ജവഹർ ഭവനിൽചേരും. വ്യാഴാഴ്ച ജില്ലയിലെ മുഴുവൻ മണ്ഡലം കമ്മിറ്റികളുംചേരുമെന്നും ഡി സി സി അഡ്വ. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.