ഇടുക്കി: ഓണക്കാലത്ത് ടൂറിസം വകുപ്പിന്റെയും, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച സഞ്ചാരികൾ ഒരു ലക്ഷം കവിഞ്ഞു. 2018ൽ പ്രളയത്തെ തുടർന്ന് ജില്ലയിലെ ഓണം ടൂറിസം സീസൺ പ്രയോജനപ്പെടുത്താനായില്ല.നൂറ് ശതമാനം വർദ്ധന ഡി.റ്റി.പി.സിയുടെ ടൂറിസം കേന്ദ്രങ്ങളിൽ 2017നെ അപേക്ഷിച്ച് ഉണ്ടായതായി ഡി.റ്റി.പി.സി സെക്രട്ടറി ജയൻ പി. വിജയൻ പറഞ്ഞു. വാഗമണ്ണിൽ ആണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിയത്. അൻപതിനായിരത്തോളം പേർ ഇവിടെ എത്തി. പ്രളയം ഏറെ ബാധിച്ച മൂന്നാറിൽ തിരിച്ചടി മറികടക്കാൻ കഴിഞ്ഞിട്ടുൺ്. രാമക്കൽമേട്, ശ്രീനാരായണപുരം, ഇടുക്കി പാർക്ക്, ഹിൽവ്യൂ പാർക്ക് തുടങ്ങിയ ടൂറിസം വകുപ്പിന്റെ പാർക്കുകളിൽ സഞ്ചാരികൾ വർദ്ധിച്ചു. പാഞ്ചാലമേട് ടൂറിസം പദ്ധതിയിൽ 15,000 ടൂറിസ്റ്റുകൾ സന്ദർശനം നടത്തി.
ഓണം സീസണിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് 13 ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിച്ചു. 2017നെ അപേക്ഷിച്ച് നാലു ലക്ഷത്തോളം രൂപയുടെ വർദ്ധന.
പുതിയതായി രാമക്കൽമേട് ആമപ്പാറ, പാഞ്ചാലമേട്, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ഇടുക്കി കുടയേറ്റ സ്മാരക ടൂറിസം വല്ലേജ്, മലങ്കര എന്നീ പദ്ധതികളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. മൂന്നാറിൽ മുതിരപ്പുഴയാറിന്റെ തീരത്തുള്ള നടപ്പാതയുടെയും പാർക്കിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കും. പുതിയ പദ്ധതികൾ പൂർത്തിയാകുന്നതോടെ ജില്ലയുടെ എല്ലാ മേഖലയലേയ്ക്കും സഞ്ചാരികൾ എത്തിച്ചേരുന്നത് ടൂറിസം മേഖലയ്ക്ക് ഉണർവ്വ് ഉണ്ടാകും.