തൊടുപുഴ: ഇടവെട്ടി പ്രണവം ലൈബ്രറി ആർട്സ് & സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തി.ആലക്കോട് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തോട്ടക്കര ഇലവൺ ഒന്നാം സമ്മാനമായ പതിനായിരത്തി ഒന്ന് രൂപയും എവർറോളിംഗ് ട്രോഫിയും നേടി. രണ്ടാം സമ്മാനം അയ്യായിരത്തി ഒന്ന് രൂപയും ട്രോഫിയും തോട്ടകര ബി ടീം നേടി മൂന്നാം സ്ഥാനം പ്രണവം ക്ലബ്ബ് ഇടവെട്ടിയും നേടി കൂടാതെ ടൂർണ്ണമെന്റിലെ മികച്ച കളിക്കാർക്ക് പുരസ്‌ക്കാരങ്ങൾ നൽകി. ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ എ.എൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴിയിൽ ബോർഡ് മെമ്പർ എം.കെ തങ്കപ്പൻ എന്നിവർ പുരസ്‌ക്കാരങ്ങൾ നൽകി. യോഗത്തിൽ പ്രണവം ലൈബ്രറി സെക്രട്ടറി പി.എൻ സുധീർ , കൺവീനർ കെ.ആർ രാജീവ് കുമാർ , യൂത്ത് ക്ലബ്ബ് പ്രസിഡന്റ് ഉമ്മർ കരിം സെക്രട്ടറി കിഷോർ , ജിനീഷ് കുമാർ , ഗോകുൽ എന്നിവർ സംസാരിച്ചു.