anandu

ചെറുതോണി: ലോറിഡ്രൈവറെ രണ്ടുപേർ ചേർന്ന് ആക്രമിച്ചു. മണിയാറൻകുടി പുളിവേലിൽ അനന്തു(26)നെയാണ് ആക്രമിച്ചത്. തലക്കും ശരീരത്തും ഗുരുതരമായി പരുക്കേറ്റ് അനന്തു തൊടുപുഴയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. അനന്തുവിന്റെ കണ്ണിനും കഴുത്തിനും കൈ കുഴക്കുമാണ് പരുക്കേറ്റത്. മർദ്ദനത്തിൽ കൈയ്യുടെ കുഴ ഇറങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച മുരിക്കാശേരിയിൽവച്ചാണ് ആക്രമണമുണ്ടായത്. ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തൊടുപുഴയിലെ സ്വകാര്യാവശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. മർദ്ദിച്ചവരുടെ ലോറിയിലെ ഡ്രൈവറായിരുന്നു അനന്തു. കഴിഞ്ഞയാഴ്ച ഇവരുടെ ലോറിയിൽ നിന്നിറങ്ങി മറ്റൊരു വാഹനത്തിൽ ജോലിയ്ക്ക് കയറിയതിൽ പ്രതിഷേധിച്ചാണ് രണ്ടുപേർ ചേർന്ന് മർദ്ദിച്ചതെന്ന് അനന്തു പറയുന്നു. മുരിക്കാശേരി പൊലീസ് കേസെടുത്തു.

മർദ്ദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അനന്തു