തൊടുപുഴ :പിറവം റോഡിൽ ഇരുട്ടുതോടിനു സമീപം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 30 വരെ വാഹന ഗതാഗതം നിരോധിച്ചു. തൊടുപുഴയിൽ നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നെടിയശാല പുറപ്പുഴ വഴിത്തല കൂടി പോകേണ്ടതും കൂത്താട്ടുകുളത്തു നിന്നും തൊടുപുഴയിലേക്ക് പോകേണ്ട വാഹനങ്ങൾ വഴിത്തലയിൽ നിന്നും തിരിഞ്ഞ് പുറപ്പുഴ നെടിയശാല വഴി പോകണമെന്നും പി ഡബ്ലിയു ഡി അധികൃതർ അറിയിച്ചു.