ഇടുക്കി : പ്രളയാനന്തരം തകർന്നടിഞ്ഞ ഇടുക്കി നിയോജകമണ്ഡലത്തിലെ റോഡുകളുടെ അടിയന്തിര പുനരുദ്ധാരണത്തിനായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് പൊതുമരാമത്ത് മന്ത്രിക്ക് റോഷി അഗസ്റ്റിൻ എം.എൽ.എ. കത്ത് നൽകി. നിയോജകമണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും പ്രളയാനന്തരം ഗതാഗതയോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്. നാമമാത്രമായ റോഡുകൾ മാത്രമാണ് ഇതിനോടകം പുനർനിർമ്മിക്കാനായിട്ടുള്ളത്. പ്രളയം ഏറ്റവും അധികം ബാധിച്ച ഇടുക്കിക്ക് മുഖ്യ പരിഗണന നൽകണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

മുരിക്കാശ്ശേരി-മേലേചിന്നാർ റോഡ്, കാഞ്ഞാർ-പുള്ളിക്കാനം റോഡ്, മൂലമറ്റം പുള്ളിക്കാനം റോഡ്, പണിക്കൻകുടി-പെരിഞ്ചാംകുട്ടി റോഡ്, കട്ടപ്പന-ഉപ്പുകണ്ടം റോഡ്, സ്വരാജ്-കോഴിമല റോഡ്, പതിനാറാംകണ്ടം-തോപ്രാംകുടി റോഡ്, ചേലച്ചുവട്-വണ്ണപുറം റോഡ്, വണ്ടൻമേട്-കട്ടപ്പന റോഡ്, വാഴത്തോപ്പ്- മണിയാറൻകുടി റോഡ്, ഓസാനം ഐ.റ്റി. ജംഗ്ഷൻ -സുവർണ്ണഗിരി-കക്കാട്ടുകട റോഡ്, പതിനാറാംകണ്ടം-പ്രകാശ് റോഡ്, രാജമുടി-പടമുഖം റോഡ്, തള്ളക്കാനം-മങ്കുവ-ചിന്നാർ റോഡ്, തോപ്രാംകുടി-സ്‌കൂൾ ജംഗ്ഷൻ-മേലേചിന്നാർ റോഡ്, മുരിക്കാശ്ശേരി -തേക്കിൻതണ്ട്-രാജപുരം റോഡ്, തോപ്രാംകുടി-ദൈവംമേട് റോഡ്, വെള്ളത്തൂവൽ-കൊന്നത്തടി റോഡ്, ഉപ്പുകുന്ന്-പാറമട റോഡ്, ചുരുളി-ആൽപ്പാറ റോഡ്, കല്ലാർകുട്ടി-പാക്കാലപ്പടി റോഡ്, നത്തുകല്ല്- വെള്ളയാംകുടി-സുവർണ്ണഗിരി -കക്കാട്ടുകട റോഡ്, കുയിലിമല-പൈനാവ് കോളനി റോഡ്, പുളിക്കത്തൊട്ടി-വെൺമണി റോഡ്, തങ്കമണി-നീലിവയൽ -പ്രകാശ്, തോപ്രാംകുടി-ലത്തീൻപള്ളിപ്പടി-വാത്തിക്കുടി റോഡ്, അറക്കുളം- കോട്ടയംമുന്നി-കറുകപള്ളി, കാഞ്ഞാർ-കയ്പ-ആനക്കയം എന്നീ റോഡുകൾ നവീകരിക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രിക്ക് കത്ത് നൽകിയത്.