തൊടുപുഴ: പുതുക്കുളം ശ്രീ നാഗരാജാസ്വാമി ക്ഷേത്രത്തിലെ ആയില്യം മകം മഹോത്സവം ഇന്നും നാളെയും വിശേഷാൽ പൂജകൾ, തെക്കേക്കാവിലേക്ക് എഴുന്നള്ളിപ്പ്, എതിരേൽപ്പ് എന്നിവയോടെ ആഘോഷിക്കും. ഇന്ന് രാവിലെ 3.30ന് നടതുറക്കൽ, നിർമ്മാല്യദർശനം, നാലിന് അഭിഷേകം (എണ്ണ, പാൽ, മഞ്ഞൾ, കരിക്ക്), മലർനേദ്യം, അഞ്ചിന് നൂറൂം പാലും നേദ്യം, 5.30ന് ഗണപതിഹോമം, 6.30 ന് ഉഷപൂജ, ഏഴിന് അഷ്ടനാഗപൂജ, പാൽപ്പായസ ഹോമം, 11.30 ന് ഉച്ചപൂജ, തളിച്ചുകൊട, തുടർന്ന് പ്രസാദ ഊട്ട്, വൈകിട്ട് നാലിന് നടതുറക്കൽ, 5.30 ന് വിവിധ വാദ്യമേളങ്ങളോടെ തെക്കേക്കാവിലേക്ക് എഴുന്നള്ളിപ്പ്, 6.30 ന് എതിരേൽപ്പ്, ഏഴിന് ദീപാരാധന, 7.30 ന് കളമെഴുത്തുംപാട്ട്, അത്താഴപൂജ, എട്ടിന് സർപ്പബലി, 9.30 ന് സർപ്പബലി ദർശനം.
26ന് രാവിലെ നാലിന് നടതുറക്കൽ, നിർമ്മാല്യദർശനം, 4.30ന് അഭിഷേകം, അഞ്ചിന് മലർനേദ്യം, 5.30ന് നൂറും പാലുംനേദ്യം, 10ന് മകംഇടി, 10.30ന് ഉച്ചപൂജ, വൈകിട്ട് അഞ്ചിന് നടതുറക്കൽ, 6.30ന് ദീപാരാധന എന്നിവ നടക്കും. ആയില്യം മകം മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഭക്ഷണസൗകര്യം, വാഹന പാർക്കിംഗ്, വഴിപാട് കൗണ്ടറുകൾ, പൂജാദ്രവ്യ സമർപ്പണത്തിനുള്ള കൗണ്ടറുകൾ എന്നിവ സജീകരിച്ചിട്ടുള്ളതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.