തൊടുപുഴ: ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 സി യുടെ ആഭിമുഖ്യത്തിലുള്ള സൈറ്റ് ഫോർ കിഡ്സ് പ്രോഗ്രാമിന്റെ ഭാഗമായി അദ്ധ്യാപകർക്കുള്ള പരിശീലന ക്ലാസ്സും ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കലും നടന്നു. തൊടുപുഴയുടെ സമീപപ്രദേശത്തുള്ള വിവിധ ലയൺസ് ക്ലബ്ബുകൾ സംയുക്തമായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ദിനേശ് എം പിള്ള ഉദ്ഘാടനം നിർവഹിച്ചു. ഷാജി എം മണക്കാട്, ഡോ. ഓസ്റ്റൺ മൈക്കിൾ, തമ്പി എരുമേലിക്കര, ഷിൻസ് സെബാസ്റ്റ്യൻ, ബാബു പള്ളിപ്പാട്ട്, ജോസ് പി.ജെ. തുടങ്ങിയവർ പ്രസംഗിച്ചു.. ദേശീയ അദ്ധ്യാപക അവാർഡ് ലഭിച്ച് കെ.പി. വിധു, സംസ്ഥാന അവാർഡ് അവാർഡ് ലഭിച്ച ടോമി വി തോമസ് എന്നിവരെയാണ് ആദരിച്ചത്..