തൊടുപുഴ :ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ്ബ് ജൂണിയർ കേഡറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ സബ്ബ്-ജൂണിയർ വിഭാഗത്തിൽ വയനാടും, കേഡറ്റു വിഭാഗത്തിൽ കണ്ണൂരും ചാമ്പ്യൻമാരായി. സബ്ബ്-ജൂണിയർ വിഭാഗത്തിൽ ഇടുക്കിക്കും കേഡറ്റു വിഭാഗത്തിൽ വയനാടിനുമാണ് രണ്ടാം സ്ഥാനം.
ഡിൻ കുര്യാക്കോസ് എം.പി.യും തൊടുപുഴ മുനിസിപ്പൽ ചെയർ പേഴ്സൺ ജെസ്സി ആന്റണിയും മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം. മോനിച്ചൻ അദ്ധ്യക്ഷനായിരുന്നു. വൈസ്-ചെയർമാൻ വി.ജി.പ്രഭാകരൻ സ്വാഗതമാശംസിച്ചു. കേരള ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ന്യൂമാൻ കോളേജ് പ്രിൻസിപ്പാൽ ഡോ: തോംസൺ ജോസഫ്, ജില്ലാ യൂത്ത് വെൽഫെയർ ഓഫീസർ വി.എസ്.ബിന്ദു എന്നിവർ മുഖ്യ പ്രഭാഷണവും നടത്തി. ആശംസകൾ നേർന്നുകൊണ്ട് മുനിസിപ്പൽ കൗൺസിലർ ഷാഹുൽ ഹമീദ്, ഖൊഖൊ അസോസിയേഷൻ പ്രസിഡന്റ് ഡോ: ബേബു ആന്റണി, സെപാക് താക്കറോ അസോസിയേഷൻ പ്രസിഡന്റ് ടി.കെ. സുകു, തുടങ്ങിയവർ പ്രസംഗിച്ചു. കേരള സ്റ്റേറ്റ് സ്പാർട്സ് കൗൺസിൽ അംഗം ശരത് യു നായർ നന്ദി രേഖപ്പെടുത്തി.