തൊടുപുഴ: ന്യൂമാൻ കോളേജ് നാഷണൽ സർവ്വീസ് സ്‌കീം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. പ്രൻസിപ്പാൾ ഡോ. തോംസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രൻസിപ്പാൾ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട്പ്രസംഗിച്ചു. വലിച്ചെറിയൽ മുക്ത കാമ്പസിനായി ഒപ്പുശേഖരണവും,തെരുവുനാടകവും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് മങ്ങാട്ടുകവല ബസ് സ്റ്റാന്റിലേയ്ക്ക് കൂട്ടഓട്ടം നടത്തി.തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി യോഗം ഉദ്ഘാടനം ചെയ്തു.