മറയൂർ: കേരളാ അതിർത്തി ഗ്രാമങ്ങളിൽ തക്കാളിക്ക് റിക്കാർഡ് വിളവും മികച്ച വിലയും. വിളവ് വർദ്ധിച്ച് വിപണിയിൽ തക്കാളിയുടെ വരവ് ഗണ്യമായി വർച്ച് വിലയിലുണ്ടായ വർദ്ധനവ് കർഷകർക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞ ആഴ്ച 15 കിലോ വരുന്ന തക്കാളി പെട്ടിക്ക് 50 രൂപ മുതൽ 60 രൂപയായിരുന്നു വില. എന്നാൽ തിങ്കളാഴ്ച ഉടുമലൈ വിപണിയിൽ 220 രൂപ വിലയായി വർദ്ധിച്ചു. പെരിയ കോട്ടൈ, രാജാവൂർ ,പൊള്ളാർപ്പെട്ടി, മക്കംപ്പെട്ടി,പൂക്കളം,ഗണപതി പാളയം തുടങ്ങിയ നിരവധി ഗ്രാമങ്ങളിൽ നിന്നുമാണ് തക്കാളി വിപണിയിൽ എത്തുന്നത്. കൃത്യസമയത്ത് മഴ ലഭിച്ചതും അമരാവതി, തിരുമൂർത്തി ഡാമുകളിൽ സമൃദ്ധമായ വെള്ളമുള്ളതുമാണ് വിളവ് വർദ്ധിക്കുന്നതിന് കാരണം..