മൂലമറ്റം: അറക്കുളം സെന്റ് തോമസ് യു പി സ്കൂളിൽ മോഷണം. സ്കൂളിന്റെ ജനൽ ക്രാസി തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഓഫീസ് മുറിയിലുണ്ടായിരുന്ന നാല് ലാപ്ടോപ്പും രണ്ട് ഡിവിഡി പ്ലെയറും ആയിരം രൂപയും അപഹരിച്ചു.തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ഓഫീസ് മുറിയിലുണ്ടായിരുന്ന അലമാര കുത്തിതുറന്ന നിലയിലാണ്.സ്കൂളിലെ മറ്റ് രേഖകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കാഞ്ഞാർ സിഐ വി.വി.അനിൽകുമാർ, എസ് ഐ കെ. സിനോദ് എന്നിവർ സ്കൂളിലെത്തി പരിശോധന നടത്തി.