ഇടുക്കി : മഹാത്മാഗാന്ധിയുടെ 150-ാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പ്രജ്ഞ -2019 എന്ന പേരിൽ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒരു സ്‌കൂളിൽ നിന്നും 2 കുട്ടികളടങ്ങുന്ന ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ ഒന്നിന് തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ (പഴയ വി.ജെ.റ്റി.ഹാൾ) രാവിലെ 9 മണി മുതൽ മത്സരം നടത്തും. കുട്ടികളുടെ പേരുകൾ സെപ്തംബർ 28ന് വൈകിട്ട് 4 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9447271153 / 0471 2471694 എന്നീ നമ്പരുകളിലോ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഇടുക്കി, തൊടുപുഴയിലുള്ള 04862- 222344 എന്ന നമ്പരിലോ ബന്ധപ്പെടണം.