ഇടുക്കി :ലൈഫ് മിഷൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും വേഗത്തിലാക്കുന്നതിനുമായി ലൈഫ് മിഷൻ ജില്ലാതല കർമ്മസേനയുടെ യോഗം നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പിന്റെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാകലക്ടർ അറിയിച്ചു.
പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ പൂർത്തീകരണവും ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണത്തിന്റെ നിർമ്മാണ പുരോഗതിയും ഭൂരഹിത ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ഭവനസമുച്ചയങ്ങളുടെ നിർമ്മാണത്തിനായി ഭൂമി കണ്ടെത്തുന്നത് സംബന്ധിച്ചതുമായ കാര്യങ്ങൾ യോഗത്തിൽ അവലോകനം ചെയ്യും.