ഇടുക്കി :പ്രകൃതിദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടമായവർക്ക് ഇവ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി അദാലത്ത് സംഘടിപ്പിക്കുന്നു. സിറ്റിസെൺ കോൾ സെന്ററിലെ 0471 155300 എന്ന നമ്പറിൽ ബന്ധപ്പെട്ട് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ നല്കി അപേക്ഷ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾ നല്കുമ്പോൾ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടയാളുടെ പേര്, ജില്ല, പഞ്ചായത്ത്, മൊബൈൽ നമ്പർ, അല്ലെങ്കിൽ ലാൻഡ് ലൈൻ നമ്പർ എന്നിവയും നല്കണം. തുടർന്ന് സർക്കാർ സംഘടിപ്പിക്കുന്ന അദാലത്തിലൂടെ സർട്ടിഫിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്യും.