തൊടുപുഴ: കഞ്ചാവുകേസിൽ പിടിയിലായ യുവാവിന് അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും. പെരുമ്പാവൂർ കണ്ണന്തറകരയിൽ മഞ്ഞിമറ്റം സുധീറിനെയാണ് (23) തൊടുപുഴ എൻ.ഡി.പി.എസ് പ്രത്യേക കോടതി . ജഡ്ജി കെ.കെ. സുജാതശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലങ്കിൽ ആറു മാസം കൂടി ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2015 ജൂലായ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കുമളി ചെക്പോസ്റ്റിലൂടെ കഞ്ചാവു കടത്തി കൊണ്ടുവരുന്നതിനിടെ എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന കെ.എസ്. സജി കുമാറാണ് 1.1 കിലോ കഞ്ചാവുമായി സുധീറിനെ പിടികൂടിയത്. തുടർന്ന് ഇടുക്കി അസി. എക്‌സൈസ് കമ്മിഷണർ ടി.എ. അശോക് കുമാറാണ് അന്വേഷണം നടത്തി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റിലായ പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കേസിൽ ഒമ്പത് പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.