തൊടുപുഴ: സ്പിക്മാകേയുടെ നേതൃത്വത്തിൽ തൊടുപുഴയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടത്തുന്ന കഥക് അവതരണത്തിന് തുടക്കമായി. രാജ്യത്തിന്റെ പാരമ്പര്യ കലകളേയും സംസ്‌കാരത്തേയും സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഡോ.കിരൺ സേട്ട് ആണ് സ്പിക്മാകേയുടെ സാരഥി. തൊടുപുഴ മേഖലയിലെ പത്തോളം സ്‌കൂളുകളിൽ പരിപാടി സംഘടിപ്പിക്കും.പൂമാല ഗവ.ഹയർ സെക്കന്ററി സ്‌കൂകൂളിൽ ചൊവ്വാഴ്ച രാവിലെ ആദ്യ പരിപാടിക്ക് തുടക്കം കുറിച്ചു. ഉച്ചക്ക് ശേഷം തൊടുപുഴ ഡോ.എ.പി.ജെ.അബ്ദുൾ കലാം സ്‌കൂളിൽ ഡൽഹി ദൂരദർശനിലെ ഗ്രേഡഡ് ആർട്ടിസ്റ്റ് ശിവാലിക കടാരിയ വിദ്യാർത്ഥികൾക്കായി കഥക് അവതരണം നടത്തി.സീനിയർ അസിസ്റ്റന്റ് വി.ആർ.ജയ, എൻ.റ്റി.ജയൻ, സ്പിക് മക്കേ ഇടുക്കി ചാപ്റ്റർ കോഓർഡിനേറ്റർ കെ.പി.വേണുഗോപാൽ, നർത്തകി ഗാർഗ്ഗി എന്നിവർ പങ്കെടുത്തു.ശനിയാഴ്ച ഉച്ചക്കു ശേഷം മൂലമറ്റം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കുന്ന പരിപാടിയോടെ സമാപനം കുറിക്കും.