മൂലമറ്റം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് പരുക്ക്. മൂലമറ്റം എകെജി കോളനിയിലെ രഞ്ജിത്തിന്റെ ഓട്ടോറിക്ഷയും കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് അപകടം. സാരമായി പരുക്കേറ്റ രഞ്ജിത്തിനെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.