
ചെറുതോണി: ആലിൻചുവട് നിന്നും ചെറുതോണി റോഡിന്റെ സൈഡ് ഭിത്തി നിർമാണത്തെക്കുറിച്ച് വ്യാപകമായ പരാതി.
30 കോടി രൂപ ചെലവിൽ ജനുവരിയിലാണ് റോഡ് നിർമാണമാരംഭിച്ചത്. രണ്ട് മാസമാണ് കാലാവധി നൽകിയിരുന്നത്. എന്നാൽ പണിയാരംഭിച്ച് എട്ട് മാസം കഴിഞ്ഞിട്ടും നിർമാണം പകുതിപോലുമായിട്ടില്ല. സൈഡ് ഭിത്തി കെട്ടുന്നത്കരാറുകാരന്റെ താൽപര്യമനുസരിച്ച് മാത്രം. ദേശീയപാത അതോറിട്ടിയാണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നതെന്നാണ് രേഖ6കളിൽകാണുന്നതെങ്കിലുംനിർമാണ സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തുന്നില്ല. അത്കൊണ്ട്തന്നെ നിർമ്മാണ.പ്രവർത്തനത്തിൽ പാകപ്പിഴകളുടെ ഘോഷയാത്രയാണ്.. .ഭിത്തി പല സ്ഥലങ്ങളിലും ചെരിച്ചും വളച്ചുമൊക്കെയാണ് നിർമിക്കുന്നത്. ഭിത്തി കോൺക്രീറ്റ് ചെയ്യുന്നതിനായി മണ്ണ്മാറ്റുമ്പോൾ കാണുന്ന പാറപൊട്ടിച്ചു മാറ്റാനൊന്നും മെനക്കെടുന്നില്ല, അതിന് മുകളിൽ കോൺക്രീറ്റ് ഇടുന്നു അത്രതന്നെ.. കഴിഞ്ഞ പ്രളയകാലത്ത് റോഡ് സൈഡിൽ ഇടിയാതിരുന്ന റിട്ടേണിംഗ് വാൾ പൊളിക്കാതെ ഭിത്തിയ്ക്കകത്താക്കി നിർമിക്കുന്നതിനാൽ ഈ സ്ഥലത്ത് സംരക്ഷണഭത്തിക്ക് ആവശ്യമായ വീതിയില്ലാതെയാണ് നിർമ്മിക്കുന്നത്. ഇവിടെയുള്ള കരിങ്കൽ കെട്ടിന് താഴെ നിന്ന് തൊഴിലാളികൾ ജോലിചെയ്യുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്.. അപകടകരമായ കരിങ്കൽകെട്ട് സ്ഥിതിചെയ്യുന്ന ഭാഗത്ത് വളരെ വീതികുറച്ചാണ് നിർമാണം നടത്തുന്നത്. റോഡിന്റെ നിർമാണം പൂർത്തിയായ ഭാഗത്ത് മണ്ണ് നിറച്ച് റോഡ് ഗതാഗത യോഗ്യമാക്കാനും കരാറുകാരൻ തയ്യാറാകുന്നില്ല. അതിനാൽ ഈ റോഡിലൂടെയുള്ള വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.