തൊടുപുഴ: റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തിലെ അഴിമതി കണ്ടെത്തുന്നതിനായി വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായി രണ്ടു റോഡുകളിൽ തൊടുപുഴ വിജിലൻസ് സംഘം പരിശോധന നടത്തി. കരിമ്പൻ- മുരിക്കാശേരി റോഡ്, കാഞ്ഞാർ- മണപ്പാടി റോഡ് എന്നിവയുടെ നിർമാണമാണ് സംഘം പരിശോധിച്ചത്. കരിമ്പൻ- മുരിക്കാശേരി റോഡിന്റെ സൈഡിൽ ടാറിംഗ് പൊളിഞ്ഞതായി കണ്ടെങ്കിലും ഇത് വെള്ളമൊഴുക്കു മൂലം തകർന്നതാണെന്ന് പരിശോധനയിൽ വ്യക്തമായി. തൊടുപുഴ വിജിലൻസ് സി.ഐ കെ. സദൻ, ടിപ്‌സൺ ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.