തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുൾ കലാം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്ക്കരണവും എൻ.എസ്.എസ്. ദിനാചരണവും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ തൊടുപുഴ എസ്.ഐ. എം.ഷാജി ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പാൾ യു..എൻ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ എസ്.ഐ. എം.ഷാജി ട്രാഫ്ക് ബോധവൽക്കരണ ക്ളാസ് നയിച്ചു. ഗൈഡ് സീതാലക്ഷ്മി നന്ദി പറഞ്ഞു. തുടർന്ന് ട്രാഫ്ക് എസ്.ഐ ഇസ്മായിലിന്റെ നിർദ്ദേശാനുസരണം വിദ്യാർത്ഥികൾ നഗരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളിൽ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു. സ്കൗട്ട് മാസ്റ്റർ രാജേന്ദ്രകുമാർ,​ ഗൈഡ് ക്യാപ്‌റ്റൻ ജിംജുമോൾ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.