ഉപ്പുതറ: ഇൻഫാം കാർഷിക താലൂക്ക് സമ്മേളനം ഉപ്പുതറയിൽ നടന്നു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനംചെയ്തു. കർഷകരുടെകൂടെ സഞ്ചരിക്കുകയും കർഷകന്റെ കൃഷിഭൂമിയിൽ നിൽക്കുകയുംചെയ്തു കാലോചിതമായ നവീകരണങ്ങളും പരിഷ്‌കാരങ്ങളും ഇടപെടലുകളും നടത്താനാണ് ഇൻഫാം ശ്രമിക്കുന്നതെന്ന് ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.