തൊടുപുഴ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ 'പരിസ്ഥിതി പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും' സെമിനാർ കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി ടി.പി. ശ്രീശങ്കർ വിഷയാവതരണം നടത്തി. സാഹിത്യകാരൻ ജോസ് കോനാട്ട്, ശാസ്ത്രസാഹിത്യവേദി സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. സോമദാസ്, കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി വി.കെ. മാണി എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ പ്ലാവേലി അദ്ധ്യക്ഷത വഹിച്ചു. ജോസഫ് മൂലശ്ശേരി, ഇ.എൻ. വിശ്വംഭരൻ, രാജു മൈക്കിൾ, സ്റ്റാൻലി, കെ.ആർ. രാമചന്ദ്രൻ, ടി. ചെല്ലപ്പൻ, എം.കെ. ഗോപാലപിള്ള, എൻ.പി. പ്രഭാകരൻനായർ, എ.കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.