. കുമളി: യാത്രക്കാരന് നെഞ്ച് വേദന , കുത്തനെയുള്ള വള്ളവുകളിലൂടെ ബസ് ഓടിച്ച് ആശുപത്രിയിലെത്തിച്ച് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചു. ഇന്നലെ ഉച്ചയോടെ. വാഗമൺ- കുമളി- ചെങ്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന ഡീയാമോൾ ബസിൽ പാമ്പനാറ്റിൽ നിന്ന് കുമളിയ്ക്ക് ടിക്കറ്റ് എടുത്ത ശിവകുമാർ (47) എന്ന തമിഴ്നാട് സ്വദേശിയ്ക്ക് കുമളി 62 മൈലിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. ബസ് കയറി പോകാൻ ബുദ്ധിമുട്ടുള്ള 66- മൈൽ സെന്റ്‌ അഗസ്റ്റിൻസ് ഹോസ്പിറ്റലിൽ ഏറെ ബുദ്ധിമുട്ടി എത്തിക്കുകയായിരുന്നു. യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനുമായി..വിവരമറിഞ്ഞ് സ്റ്റാന്റിൽ എത്തിയ നാട്ടുകാർ ബസ് ഡ്രൈവർ ബെൻസൺ ,കണ്ടക്ടർ മുകേഷ് എന്നിവരെ അഭിനന്ദിച്ചു.