ഇടുക്കി : 27ന് ലോക ടൂറിസം ദിനാചരണത്തോടനുബന്ധിച്ച്ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ 'സഞ്ചാരിയും പ്രകൃതിയും.' എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരവും സ്‌കൂൾ വിദ്യാർത്ഥികളുടെ ചിത്രരചന ക്യാമ്പും പ്രദർശനവും ('നിറക്കൂട്ട്') സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫി മത്സരത്തിൽ 12 : 18 അളവിലുള്ള ചിത്രങ്ങൾ ഒക്‌ടോബർ 5ന് മുമ്പായി സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, പൈനാവ് പി.ഒ. 685603 എന്ന വിലാസത്തിൽ ലഭിക്കണം. സമ്മാനാർഹമായ ചിത്രത്തിന് യഥാക്രമം 5000, 3000 രൂപ എന്ന ക്രമത്തിൽ ഒന്നും രണ്ടും സമ്മാനങ്ങൾ നൽകും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളോടനുബന്ധിച്ച ചിത്രങ്ങളാണ് പരിഗണിക്കുക. ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ പാടുള്ളതല്ല. സമ്മാനാർഹമായ ചിത്രങ്ങളുടെ യഥാർഥ സോഫ്റ്റ് കോപ്പി ഡി.റ്റി.പി.സി ഓഫീസിൽ സമർപ്പിക്കണം.
'നിറക്കൂട്ട്' ഏകദിന ചിത്രകലാ ക്യാമ്പും ചിത്ര പ്രദർശനവും ചെറുതോണി പൊലീസ് അസോസിയേഷൻ ഹാളിൽ നടത്തും. പങ്കെടുക്കുന്ന കുട്ടികൾ ജില്ലയുടെ ദൃശ്യസൗന്ദര്യം ഉൾപ്പെടുത്തി അവർ വരച്ച ഒരു ചിത്രം കൂടി കൊണ്ടുവരണം. കുട്ടികൾ കൊണ്ടുവരുന്ന ചിത്രങ്ങളും വരയ്ക്കുന്ന ചിത്രങ്ങളും പ്രദർശിപ്പിക്കുകയും മികച്ച ചിത്രങ്ങൾക്ക് പുരസ്‌ക്കാരം നൽകുകയും ചെയ്യും. . വാട്ടർ കളർ, ക്രയോൺ, ആക്രിലിറ്റ്, പോസ്റ്റർ കളറുകൾ ഉപയോഗിക്കാം. വരയ്ക്കുന്നതിനാവശ്യമുള്ള സാധനസമാഗ്രികൾ കൊണ്ടുവരേണ്ടതാണ്.