കുമളി: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ചായപ്പീടിക വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുമളിയിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കും. ഉപന്യാസ മത്സരം, ക്വിസ്സ് എന്നീ പരിപാടികളാണ് നടത്തുന്നത്. 30 ന് രാവിലെ 10 മുതൽ കുമളി വ്യാപാര ഭവനിൽ വെച്ചാണ് ചടങ്ങ്സംഘടിപ്പിച്ചിട്ടുള്ളത്. കൗമാരക്കാരുടെ ഇടയിലെ ലഹരി ഉപയോഗം വളരെ കൂടുതലാണ്. ഇതിനെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചായപ്പീടിക വാട്സാപ്പ് കൂട്ടായ്മയുടെ ഭാരവാഹികൾ പറഞ്ഞു. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതാണ്. യു പി, ഹൈസ്കൂൾ, കോളേജ് തലങ്ങളിലുള്ള മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ സ്കൂൾ അധികാരിയുടെ സാക്ഷ്യപത്രം സഹിതം ചായപ്പീടിക വാട്സാപ്പ് കൂട്ടായ്മയുടെ ഭാരവാഹികളുടെ 9447133995, 9947925816, 9895690266, 9447288993 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. ഉച്ചക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.