തൊടുപുഴ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ തൊടുപുഴ പാറക്കടവ് ലക്ഷം വീട്‌ കോളനിയിൽ താമസക്കാരനായ കളരിക്കൽ രാജപ്പന് ( 51) തൊടുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി കെ അനിൽ കുമാർ മൂന്ന് വർഷം കഠിന തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാതെ വന്നാൽ ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2013 ഫെബ്രുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.തൊടുപുഴ സ്റ്റേഷനിലെ എസ് ഐ പി എസ് സുബ്രഹ്മണ്യനാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.