ചെറുതോണി: ചേലച്ചുവട് ടൗൺ ബസ്സ് സ്റ്റാഡിന്റെ ലെ കംഫോർട്ട് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു..സമ്പൂർണ്ണ ഓ.ഡി.എഫ് പഞ്ചാത്തായ കഞ്ഞിക്കുഴി പഞ്ചായത്ത് കേന്ദ്രസർക്കാരിന്റെ സ്വച്ച് ഭാരത് പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച കംഫോർട്ട് സ്റ്റേഷനാണ് മാസങ്ങളായി പ്രവർത്തനരഹിതമായത്. . അടിമാലി അടൂർ ദേശിയ പാതയും നേര്യമംഗലം ഇടുക്കി പാതയും കടന്നു പോകുന്ന വഴിയിൽ യാത്രക്കാരുടെ പ്രധാന ഇടത്തവളമാണ് ചേലച്ചുവട്. എറണാകുളം കുമളി ബസ്സിൽ യാത്ര ചെയ്യുന്നവർ നേര്യമംഗലം കഴിഞ്ഞാൽ പ്രാഥമിക ആവശ്യം നിറവേറ്റാൻ കട്ടപ്പനയിൽ എത്തണം. നിരവധി പരാതികൾ പഞ്ചായത്ത് അധികാരികൾക്ക് നൽകിയെങ്കിലും പഞ്ചായത്ത് നാളിതുവരെയായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല