തൊടുപുഴ : ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്റെയും
തൊടുപുഴ ഫാർമേഴ്സ് ക്ലബ്ബിന്റെയും കാർഷിക ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 28 ന് ശനിയാഴ്ച രാവിലെ 9.30 മുതൽ തൊടുപുഴ ജ്യോതി സൂപ്പർ ബസാറിലുള്ള ഉപാസന ഓഡിറ്റോറിയത്തിൽ ക്ഷീര കർഷകരെയും പൊതുജനങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു ഉപഭോക്തൃ മുഖാമുഖം പരിപാടി നടത്തുന്നു. കൂടാതെ സൗജന്യമായി പാൽ ഗുണനിലവാര പരിശോധനയും ഇതോടൊപ്പം നടത്തും.. പങ്കെടുക്കുന്നവർക്ക് സബ്സിഡി നിരക്കിൽ പച്ചക്കറിവിത്തും, ഗ്രോബാഗും, കാർഷിക പുസ്തകങ്ങളും വിതരണം ചെയ്യുന്നതാണ്.