ഇടുക്കി : പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മെഡിക്കൽ കോളേജിൽ വരെയും ഫലപ്രദമായതും കാര്യക്ഷമവുമായ വികസന പ്രവർത്തനങ്ങളാണ് സർക്കാരിന് കൊണ്ട് വരാൻ സാധിച്ചിരിക്കുന്നതെന്ന് മന്ത്രി എം.എം മണി പറഞ്ഞു.. കനിവ് 108 സൗജന്യ ആംബുലൻസ് സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണി ടൗണിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ മുഖ്യാതിഥിയായിരുന്നു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി വർഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസമ്മ സാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടിന്റു സുഭാഷ്, വാഴത്തോപ്പ് പഞ്ചായത്ത് മെമ്പർമീരായ അമ്മിണി ജോസ്, പ്രഭാ തങ്കച്ചൻ,കെ.എം ജലാലുദ്ദീൻ , ഡെപ്യൂട്ടി ഡി.എം.ഒ സരേഷ് വർഗീസ് , ആരോഗ്യ കേരളം ഡി.പി.എം സുജിത് സുകുമാരൻ, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയൻ, പി.ബി സബീഷ് തുടങ്ങിയവർ പങ്കെടുത്തു.