ഇടുക്കി :കഴിഞ്ഞ വർഷത്തെ പരീക്ഷകളിൽ മികച്ച വിജയം നേടിയ പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും മെറിറ്റ് സ്‌കോളർഷിപ്പിനായി അപേക്ഷകൾ സ്വീകരിക്കുന്നത് ഒക്‌ടോബർ 15 വരെ നീട്ടി. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി, പ്ലസ് ടു /ഡിഗ്രി/ പി.ജി/ പ്രൊഫഷണൽ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർക്ക് സ്‌കോളർഷിപ്പ് നൽകും. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് 15ന് രാത്രി 12 വരെ അപേക്ഷ സമർപ്പിക്കാം. ഏതെങ്കിലും വിഷയത്തിൽ സി ഗ്രേഡിൽ കുറവുള്ളവർ സ്‌കോളർഷിപ്പിന് അർഹരായിരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2564304, 9400309740.