ഇടുക്കി : ക്ഷീര വികസന വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന മിൽക് ഷെഡ് ഡെവലപ്‌മെന്റ് (ക്ഷീര നവോത്ഥാനം പ്രളയ ബാധിതരായ കർഷകരുടെ പുനരധിവാസത്തിനായി രൂപീകരിച്ച പ്രത്യേക പദ്ധതി)യിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ശോധനം, രണ്ട് പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, ഡയറി ഫാം നവീകരണം, കാലിത്തൊഴുത്ത് നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. താൽപര്യമുള്ള ക്ഷീരകർഷകർ ഒക്‌ടോബർ 10ന് മുമ്പ് അതത് ക്ഷീരവികസന യൂണിറ്റുകളിൽ നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതത് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.