മുട്ടം: തോട്ടും കരയിൽ നിന്നും മുട്ടം സ്വദേശികൾക്ക് കിട്ടിയ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും ഉടമയ്ക്ക് കൈമാറി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് മുട്ടം കുന്നേൽ ജിനൻ, കുഴിമറ്റത്തിൽ രാജു എന്നിവർക്ക് തോട്ടുങ്കര ഭാഗത്ത് വഴിയിൽ നിന്നും ബാഗ്‌ കിട്ടിയത്. ബാഗിനുള്ളിൽ 74000 രൂപയും മൊബൈൽ ഫോണും ഉണ്ടായിരുന്നു.ഇവർ ഉടൻ തന്നെ ബാഗ് മുട്ടം പൊലീസിൽ ഏൽപ്പിച്ചു. ബാഗിനകത്തുള്ള മൊബൈൽ ഫോണിലെ നമ്പറുകൾ പൊലീസ് പരിശോധിച്ച് രണ്ട് മൂന്ന് നമ്പറുകളിലേക്ക് വിളിച്ചപ്പോൾ ഉടമ മൊബൈൽ നമ്പറിലേക്ക് വിളിച്ചു. അപ്പോഴാണ് ബാഗും പണവും മൊബൈൽ ഫോണും പൊലീസ് സ്റ്റേഷനിൽ കിട്ടിയ കാര്യം ഷിൻസ് അറിഞ്ഞത്. ഷിൻസ് സ്റ്റേഷനിലെത്തി ബാഗും പണവും മൊബൈൽ ഫോണും സ്റ്റേഷനിൽ ഏൽപ്പിച്ചവരിൽ നിന്ന് പൊലീസിന്റെ സാനിധ്യത്തിൽ കൈപ്പറ്റി.