തൊടുപുഴ: പശ്ചിമഘട്ടത്തെയും മനുഷ്യനെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ 28ന് തൊടുപുഴയിൽ ബഹുജന കൺവെൻഷൻ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ. അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയിൽ ഗാഡ്ഗിൽ കമ്മിറ്റി അംഗം ഡോ. വി.എസ്. വിജയൻ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവർത്തകൻ ഡോ. ഡി. സുരേന്ദ്രനാഥ്, സി.എസ്.ഐ ചർച്ച് പ്രതിനിധി റവ. ടി.ജെ. ബിജോയ്, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എ.എൻ. സോമദാസ്, ജനകീയ പ്രതിരോധസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ്, പശ്ചിമഘട്ട സംരക്ഷണസമിതി പ്രതിനിധി എസ്. രാജീവൻ, കർഷക പ്രതിരോധസമിതി സംസ്ഥാന പ്രസിഡന്റ് ജോർജ് മാത്യു കൊടുമൺ, മുതലക്കോടം പരിസ്ഥിതി സമിതി പ്രസിഡന്റ് എൻ.യു. ജോൺ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സമിതി ജനറൽ സെക്രട്ടറി എം. ഷാജർഖാൻ, ജില്ലാ പ്രസിഡന്റ് പ്രൊഫ. ജോയ് മൈക്കിൾ, ജില്ലാ സെക്രട്ടറി എൻ. വിനോദ്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് രാജു കൊന്നാനാൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സിബി സി. മാത്യു, മാത്യു ജേക്കബ് എന്നിവർ പങ്കെടുത്തു.