സംഘത്തിലെ മറ്റുള്ളവർക്കായി കാട് വളഞ്ഞ് വനംവകുപ്പ്
മറയൂർ: മറയൂർ ചന്ദന ഡിവിഷനിലെ കാന്തല്ലുർ റെയിഞ്ചിലെ കുണ്ടക്കാട് ഭാഗത്ത് നിന്നും ചന്ദന മരം മുറിച്ചുകടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. കാന്തല്ലൂർ പെരടിപള്ളം സ്വദേശി മണിവേൽ ആണ് വനപാലകരുടെ പിടിയിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്നവർ വനപാലകരെ കണ്ട് ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം . തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമാണ് ചന്ദനമരം മുറിക്കുന്നതിനായി സംരക്ഷിത വനത്തിനുള്ളിൽ കയറിയതെന്നാണ് പിടിയിലായ യുവാവിൽ നിന്നും ലഭിച്ച വിവരം. ഓടി രക്ഷപ്പെട്ടെങ്കിലും വനത്തിന് പുറത്ത് കടന്ന് പോകാൻ സാദ്ധ്യത ഇല്ലാത്തതിനാൽ വനം വകുപ്പ് ജീവനക്കാർ കാട് വളഞ്ഞ് രാത്രി വൈകിയും തിരച്ചിൽ നടത്തി വരുന്നു