തൊടുപുഴ: ഇടവെട്ടി കുമ്മംകല്ല് റൂട്ടിൽ കുമ്മംകല്ല് കയറ്റത്തിന് സമീപത്തെ റോഡരുകിൽ നിന്നും എക്‌സൈസ് സംഘം കഞ്ചാവു ചെടി കണ്ടെടുത്തു.. 70 സെന്റിമീറ്റർ ഉയരമുള്ള ചെടിക്ക് മൂന്നു മാസത്തെ വളർച്ചയുണ്ടെന്ന് തൊടുപുഴ എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. കഞ്ചാവു ഉപയോഗിക്കുന്നവരിൽ ക്ഞ്ചാവു ചെടിയുടെ കുരു നിലത്തു വീണ് മുളച്ചതാണെന്ന വിലയിരുത്തലിലാണ് എക്‌സൈസ് സംഘം. ഇവിടെ നിന്നും പറിച്ചു മാറ്റിയ ചെടി കോടതിയിൽ ഹാജരാക്കി തുടർ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു.