കരിമണ്ണൂർ : ശങ്കരപുരി കുടുംബയോഗം കരിമണ്ണൂർ ശാഖാ സംഗമം ഒക്‌ടോബർ 7ന് കരിമണ്ണൂരിൽ നടത്തുമെന്ന് പ്രസിഡന്റ് ഡി. ദേവസ്യ പറയന്നിലം, സെക്രട്ടറി ജോർജ് ആയത്തുപാടത്ത്, ട്രഷറർ ചാക്കോച്ചൻ പുത്തൻപുരയിൽ എന്നിവർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ സമൂഹബലിയോടെ ശാഖാസംഗമം ആരംഭിക്കും. തുടർന്ന് നടക്കുന്ന കുടുംബസംഗമം ശങ്കരപുരി ആഗോള കുടുംബയോഗം ചെയർമാനും എം.ജി. സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. കരിമണ്ണൂർ ശാഖാ പ്രസിഡന്റ് ഡി.ദേവസ്യ പറയന്നിലം അദ്ധ്യക്ഷത വഹിക്കും. കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളി വികാരി ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ മുഖ്യപ്രഭാഷണം നടത്തും. ശങ്കരപുരി ആഗോളകുടുംബയോഗം സെക്രട്ടറി തോമസ് കണ്ണന്തറ, കുടുംബയോഗം രക്ഷാധികാരികളായ ഫാ. ജോസ് പറയന്നിലം, ഫാ. അഗസ്റ്റ്യൻ കുന്നപ്പിള്ളിൽ, റിട്ട. ഹെഡ്മാസ്റ്റർ കെ.എ. പൈലി കുന്നപ്പിള്ളിൽ, റിട്ട. ഹെഡ്മാസ്റ്റർ എം.വി. മത്തായി മലേപ്പറമ്പിൽ, കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, മാധ്യമപ്രവർത്തകൻ സാബു കുഴിക്കാട്ട് തുടങ്ങിയവർ പ്രസംഗിക്കും. ജോയിന്റ് സെക്രട്ടറി സോജൻ കുഴിക്കാട്ടുമ്യാലിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ജോസ് മാത്യു കുന്നപ്പിള്ളിൽ നന്ദിയും പറയും.