 
നെയ്യശ്ശേരി: ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെയും നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ പൗൾട്രി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ സൗജന്യ കോഴിവിതരണത്തിന്റെ ഉദ്ഘാടനം നടന്നു. കരിമണ്ണൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്തത്.