കരിമണ്ണൂർ :സീഡ് ഫാമിൽ നടന്ന പാഠം ഒന്ന് എല്ലാവരും പാടത്തേയ്ക്ക് പദ്ധതിയുടെ ഉദ്ഘാടനം കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി ദേവസ്യ നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിസാമോൾ ഷാജി, മെമ്പർമാരായ സിബി കുഴിക്കാട്ട്, വി.എ.സക്കീർ,ആൻസി സിറിയക്, ഡെയ്‌സി ജോഷി, ബീന സോമൻകുഞ്ഞ്, സുകു കുമാർ, ജോസ്മി ജോസ്, പി.കെ. ശിവൻകുട്ടി ,തുടങ്ങിയവർ ആശംസകളർപ്പിച്ചു. സീഡ് ഫാം സൂപ്രണ്ടന്റ് ലിയോണി തോമസ്, സീഡ് ഫാം അസിസ്റ്റന്റ് കെ.ബി. പ്രസാദ്, എന്നിവർ കൃഷി രീതികളെപ്പറ്റി വിശദീകരിച്ചു. കൃഷി ഓഫീസർ പി.ഐ. റഷീദ, കൃഷി അസിസ്റ്റന്റുമാരായ ബീന അബ്രാഹം, അനില പി.കെ., ലതിക എ.കെ., വിനീത സന്തോഷ്, സിനിമോൾ പി.ബി. എന്നിവർ നേതൃത്വം നൽകി. കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ, കരിമണ്ണൂർ ഗവ. യു പി സ്‌കൂൾ, കരിമണ്ണൂർ ഹോളിഫാമിലി എൽ പി സ്‌കൂൾ, പന്നൂർ എൻ.എസ്.എസ്. യു പി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.