കുമളി.:പെരിയാർ കടുവേസങ്കേത്തിലെ മൂന്നാമത് തുമ്പി സർവ്വേ ഇന്ന് ആരംഭിക്കും.മൂന്ന് ദിവസമാണ് സർവ്വേ.ആവാസ വ്യവസ്ഥയുടെ ശോഷണവും കാലാവസ്ഥ വ്യതിയാനവും മലിനീകരണവും മറ്റ് ജീവജാലങ്ങളെപ്പോലെ തുമ്പികളുടെ നിലനിൽപ്പിന് ഭീഷണിനേരിടുന്ന സാഹചര്യത്തിലാണ് സർവ്വേ സംഘടിപ്പിച്ചിരിക്കുന്നത്..പെരിയാർ കടുവാ കൺസർവ്വേഷൻ ഫൗണ്ടേഷനും സൊസെെറ്റി ഫോർ ഒ‌ഡൊണേറ്റ്സ് സ്റ്റഡീസും സംയുക്തമായാണ് സർവ്വേ സംഘടിപ്പിച്ചിരിക്കുന്നത്.കേരളത്തിൽ മാത്രം കണ്ടെത്തിയ 165 ഇനം തുമ്പികളിൽ99 എണ്ണവും തേക്കടിയിൽ കണ്ടെത്തിയവയാണ്..ഇതിൽ 22 ഇനം വംശനാശം നേരിടുന്നു എന്നതാണ് സർവ്വേയുടെ പ്രധാന്യം..പെരിയാർ കടുവാസങ്കേതത്തിലെ വിവധ ആവാസ വ്യവസ്ഥയെ ആസ്പദമാക്കി തെരഞ്ഞെടുക്കപ്പെട്ട അറുപതോളം നിരീക്ഷകരാണ് 18 ക്യാമ്പുകളിലായി സർവ്വേ നടത്തുന്നത്. ഫോറസ്ട്രി കോളേജ്,വെറ്റനറി കോളേജ്,സെൻറ് സേവ്യയേഴ്സ് ,ബി..സി..എം,സി..എം..എസ് എന്നീ കോളേജുകളിലെ വിദ്യാർത്ഥികളും സർവ്വേയിൽ പങ്കെടുക്കുമെന്ന് പെരിയാർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു..