കുമളി:ഭാരതീയ ചികിത്സ വകുപ്പും കുമളി ഗ്രാമ പഞ്ചായത്തും സംയുക്തമായി പകർച്ച വ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് കുമളി ലക്ഷം വീട് കോളനിയിൽ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ബിജു ദാനിയേൽ അദ്ധ്യക്ഷത വഹിച്ച യോഗം കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് ഉദ്ഘാടനം ചെയ്തു.തുടർന്നും കോളനി നിവാസികൾക്കായി വിവിധ ക്യാമ്പുകൾ നടത്തുമെന്നും ഗ്രാമ പഞ്ചായത്തംഗം ബിജു ദാനിയേൽ പറഞ്ഞു.