elsy

ചെറുതോണി: പുല്ലുചെത്താൻപോയ വീട്ടമ്മ മരക്കൊമ്പ് തലയിൽ വീണ് മരിച്ചു. ഭൂമിയാംകുളം തൊട്ടിയിൽ തങ്കച്ചന്റെ ഭാര്യ എത്സി (51)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് അപകടം. എത്സി ഭർത്താവുമൊത്ത് വീടിന് സമീപമുള്ള പുരയിടത്തിൽ പുല്ലുചെത്തുന്നതിനും വിറക് ശേഖരിക്കുന്നതിനുമായി പോയിരുന്നു. പുല്ലുചെത്തി ഒരുകെട്ട് ഭർത്താവിന് പിടിച്ചുകൊടുത്ത ശേഷം മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. ഈ പുരയിടത്തിലെ റബർമരങ്ങൾ കഴിഞ്ഞ ദിവസം മുറിച്ചിരുന്നു. ഇതിലൊരു മരത്തിന്റെ ചില്ല എത്സി വിശ്രമിച്ചിരുന്ന മരത്തിന് മുകളിൽ തങ്ങി നിൽപ്പുണ്ടായിരുന്നു. കാറ്റടിച്ചപ്പോൾ ഈ ചില്ല തലയിൽ വീണാണ് അപകടമുണ്ടായത്. തങ്കച്ചൻ വീട്ടിൽപോയി തിരികെ എത്തിയപ്പോൾ എത്സി അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജിൽഎത്തിച്ചെങ്കിലും മരണമടഞ്ഞു. ഇടുക്കി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.സംസ്‌കാരം ഇന്ന് 11.30ന് ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭൂമിയാംകുളം മൂലയിൽ കുടുംബാംഗമാണ്. മക്കൾ: അമൽ, അനു. മരുമക്കൾ: ജോജോ കടവിൽ(തോപ്രാംകുടി), അഞ്ചു കാനാട്ടുമലയിൽ(ആന്റോപുരം).