ഇടുക്കി : ഇടുക്കി മെഡിക്കൽ കോളേജുകളിലെയും ജില്ലാ ആശുപത്രികളിലെയും ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നടപടികളെടുക്കാൻ ജില്ലാ വികസനസമിതി യോഗം നിർദ്ദേശിച്ചു. ഡീൻ കുര്യാക്കോസ് എംപിയുടെയും എസ് രാജേന്ദ്രൻ എം.എൽ.എയുടെയും ജില്ലാ കളക്ടർ എച്ച് ദിനേശന്റെയും നിർദ്ദേശപ്രകാരമാണ് ഈ വിഷയത്തിൽ നടപടിയെടുക്കാൻ യോഗം നിർദ്ദേശിച്ചത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ എല്ലാ വകുപ്പ് തല ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ലൈഫ് മിഷന്റെ ഭവനരഹിതർക്കുള്ള ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം നൽകുന്ന സ്‌കീമിന്റെ പുരോഗതി കൃത്യമായ കാലയളവിൽ വിലയിരുത്തണമെന്നും ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എസ് രാജേന്ദ്രൻ എംഎൽഎ നിർദ്ദേശിച്ചു. ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുന്ന ഭൂമിയുടെ ഭവനരഹിതരുടെ ഭവന നിർമ്മാണത്തിൽ ഇടുക്കി ജില്ലയിൽ ഇതുവരെ കരാർ വെച്ച് 10682 പേരിൽ 3513 പേർ പണി പൂർത്തീകരിച്ചിട്ടുണ്ടെന്നും വീടുകൾ ഡിസംബർ മാസം 31നകം പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതിനായി പതിനാറാം തീയതി ജില്ലാ കളക്ടറുടെ ചേമ്പറിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കർമ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും അവലോകന യോഗങ്ങൾ വിളിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തുന്നുണ്ടെന്നും ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
കളക്ട്രേറ്റിലെ ജീവനക്കാർക്കായി ഇന്നു മുതൽ എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് തൊടുപുഴക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് അതോടൊപ്പം മാങ്കുളത്ത് നിന്ന് മൂന്നാറിനും അവിടെ നിന്ന് തിരിച്ചും കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.