ഇടുക്കി: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല സിവിൽ സർവ്വീസ് കായികമേള ഇടുക്കി ആർ.ഡി.ഒ അതുൽ എസ്. നാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗം കെ.എൽ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ അബ്ദുൾ സലാം.പി.ഖാദർ സ്വാഗതവും മുൻ ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ഇൻ ചാർജ്ജ് എൽ. മായാദേവി നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ സർക്കാർ ആഫീസുകളിൽ നിന്നുമായി 200 ജീവനക്കാർ കായികമേളയിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എസ്. രാജേന്ദ്രൻ നായർ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഒക്‌ടോബർ 23, 24, 25 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല സിവിൽ സർവീസ് മേളയിൽ പങ്കെടുക്കുന്നതിനുള്ള അത്ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൺ, ഫുട്‌ബോൾ, ടേബിൾ ടെന്നീസ്, നീന്തൽ, വോളീബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ക്രിക്കറ്റ്, പവർ ലിഫ്‌റ്റിംഗ്, ഗുസ്തി, വെയ്‌റ്റ്‌ലിഫ്‌റ്റിംഗ് ബെസ്റ്റ് ഫിസിക്, ലോൺ ടെന്നീസ്, കബഡി, ചെസ് എന്നീ ഇനങ്ങളിലേക്കുള്ള ഇടുക്കി ജില്ലാ ടീമിനെയും കായികമേളയിൽ നിന്ന് തിരഞ്ഞെടുത്തു.