ഇടുക്കി : അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ ജനറൽ വിഭാഗത്തിൽ ഒരു താല്ക്കാലിക ഒഴിവ്. യോഗ്യത ബിരുദവും വാർത്താമാധ്യമത്തിൽ വാർത്ത എഡിറ്റിംഗ്, റിപ്പോർട്ടിംഗ് തുടങ്ങിയവയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും. ശമ്പളം 27800 -59400. വയസ്സ് 18 നും 41 നും മധ്യേ. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 5 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ ഹാജരാകണം.