തൊടുപുഴ: കെ.പി.എസ്.ടി.എ ഉപജില്ലാ സ്വദേശ് മെഗാ ക്വിസിൽ തൊണ്ടിക്കുഴ ഗവ. യു.പി സ്‌കൂൾ ജേതാക്കളായി. എൽ.പി വിഭാഗത്തിൽ ഫയാസ് ജുനൈദ്, സഫ് വാൻ ഷാജഹാൻ യു.പി വിഭാഗത്തിൽ ജൈസൺ പി.ജെ, ഫസലുൽ ആബിദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിദ്യാഭ്യാസ വകുപ്പിന്റെ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസിലും ഒന്നും മൂന്നും സ്ഥാനങ്ങൾ ഇവർ നേടി.