കാഞ്ഞാർ: അംഗൻവാടികളിലൂടെ നടപ്പിലാക്കുന്ന പോഷകസമൃദ്ധ ജൈവ പച്ചക്കറികളും ഇലക്കറികളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടുള്ള ജൈവ വിള പ്രദർശനം കാഞ്ഞാർ അംഗൻവാടിയിൽ സംഘടിപ്പിച്ചു. അംഗൻവാടി ടീച്ചർ പി.ജി സരസമ്മ അദ്ധ്യക്ഷത വഹിച്ച യോഗം വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരായി തിരഞ്ഞെടുത്ത വാസു കല്ലു റുമ്പിൽ ,ആശാ രാജീവ്, ഷെല്ലി മോഹനൻ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.മോനിച്ചൻ ആദരിച്ചു. യോഗത്തിൽ നിഷാമനോജ്, ബഷീർ വെളിയത്ത്, സലിം വരിക്കാനിക്കൽ, തുളസി സുദർശനൻ, നെസിയാ ഹാഷിം,ജെ സി ലൂക്കാ, സന്ധ്യ സനോജ്, അശ്വതി ബിന്ദു, റെഹിയാനത്ത് അലിയാർ, കുട്ടപ്പൻ കുറ്റിയാനി, രാജു നെല്ലിക്കുന്നേൽ, എന്നിവർ പ്രസംഗിച്ചു.